ലക്‌നൗ: ഉത്തർപ്രദേളിലെ പ്രമുഖ സ്വകാര്യ സ്‌കൂളിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ. നോയിഡയിലെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.വെബ്‌സൈറ്റിൽ ബംഗ്ലാദേശിന്റെ ദേശീയ പതാക കാണിച്ചാണ് ഹാക്കിങ് അറിയിച്ചത്. ഹാക്കർമാർ സന്ദേശത്തിൽ ‘ജോയ് ബംഗ്ലാ’, ‘ബംഗ്ലാദേശ്’ എന്നെഴുതിയ സന്ദേശങ്ങളും പങ്കുവച്ചു.
ഞങ്ങൾ ബംഗ്ലാദേശി മുസ്ലീം ഹാക്കർമാരാണ്, ഞങ്ങളുടെ സൈബർ ഇടം തകർക്കാൻ ഒരിക്കലും ശ്രമിക്കുന്നില്ല.എവിടെയായിരുന്നാലും അടിച്ചമർത്തലിനെ ഞങ്ങൾ എതിർക്കുന്നു, ഞങ്ങൾ സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നു, സ്വാതന്ത്ര്യം അപകടത്തിലായിരിക്കുമ്പോൾ ഞങ്ങൾ ഞങ്ങളെ പ്രതീക്ഷിക്കുക. എന്ന് ഹാക്കർമാർ സൈറ്റിൽ കുറിച്ചു.
മിസ്റ്റീരിയസ് ടീം ബംഗ്ലാദേശ്’ എന്നറിയപ്പെടുന്ന ഒരു ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് 2022 ജൂൺ മുതൽ നിരവധി ഡിസ്ട്രിബ്യൂഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ റിപ്പോർട്ടിന് തൊട്ടുപിന്നാലെയാണ് ഈ ഹാക്കിങ് നടന്നിട്ടുള്ളത്.
Discussion about this post