പത്തനംതിട്ട: തിരുവല്ല പുളിക്കിഴിൽ ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം ഉണ്ട്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചു.മൃതദേഹം ആശൂപത്രിയിലേക്ക് മാറ്റി.
ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ ഏതോ ജീവി കടിച്ചതിന് സമാനമായ പാടുകളുണ്ടെന്നാണ് വിവരം.
Discussion about this post