കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരിമാറ്റിയതായി ആരോപണം. വൈകീട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് വീൽനട്ട് ഇളകിയതായി ശ്രദ്ധയിൽപ്പെട്ടത്.
പരിപാടിക്ക് പിന്നാലെ വാഹനത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ് വീൽനട്ട് ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന വാഹനത്തിലായിരുന്നില്ല സിഎംഎസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.
സംഭവത്തിൽ അട്ടിമറി ആരോപിച്ച കോൺഗ്രസ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കോൺഗ്രസിന്റെ നാടകങ്ങളിലൊന്നാണ് ഇതെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. സഹതാപതരംഗത്തിന് പുറമെ അനുകമ്പ വളർത്തി വോട്ട് ബാങ്കാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
Discussion about this post