തൃശൂർ: ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് പറഞ്ഞാണ് എസ്‌ഐ ടിആർ പ്രമോദിനെ നെടുപുഴ സിഐ ടിജി ദിലീപ് കുമാർ അറസ്റ്റ് ചെയ്ത് സസ്‌പെൻഡ് ചെയ്തത്. എന്നാൽ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.
വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴാണു തന്റെ ഭർത്താവിനെ പിടികൂടിയതെന്നും തെളിവായി കാട്ടിയ മദ്യക്കുപ്പി സമീപത്തെ മരക്കമ്പനിയിൽനിന്ന് എടുത്തുകൊണ്ടുവന്നതാണെന്നും ആരോപിച്ച് എസ്‌ഐയുടെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്.
ബ്രത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യലഹരിയിലാണെന്നു കണ്ടെത്തിയെന്നാണു വിശദീകരണം. രക്തപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. എന്നാൽ മദ്യപിച്ചതിനു രക്തപരിശോധനയിൽ തെളിവില്ലെന്നാണു സൂചന. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവായ ആമോദിനെ മനഃപൂർവം കുടുക്കിയതാണെന്നു വാദമുയർന്നതോടെയാണു സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Discussion about this post