തിരുവനന്തപുരം; കല്യാണം നടത്തിക്കൊടുത്തതിന്റെ ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തല അടിച്ചുപൊളിച്ച് സഹോദരങ്ങൾ. തിരുവനന്തപുരത്താണ് സംഭവം. കേസിൽ അരിവാളം സ്വദേശികളായ ഷക്കീർ,റിബായത്ത്,നാസ് എന്നിവരെ പോലീസ് പിടികൂടി.
റിബായത്തിന്റെ മകന്റെ കല്യാണമാണ് റീസൽ ഇടനില നിന്ന് നടത്തിക്കൊടുത്തത്. ഇതിന്റെ ബ്രോക്കർ ഫീസ് റീസൽ ചോദിച്ചു. എന്നാൽ സഷക്കീറും റിബാ.ത്തും നാസും ഇത് നൽകാൻ തയ്യാറായില്ല. തുടർന്ന് വാക്കു തർക്കമുണ്ടാവുകയും റീസലിന്റെ തല ഇവർ അടിച്ചുപൊട്ടിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റീസൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post