മുംബൈ: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ആറ് പേർ അറസ്റ്റിൽ. മുംബൈ, നാസിക്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നായിരുന്നു പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് സർക്കാർ നിർദ്ദേശമുണ്ട്.
സ്വാതന്ത്ര്യദിനത്തിലായിരുന്നു പ്രതികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന് പുറമേ പാക് അനുകൂല സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്.
അറസ്റ്റിലായവരിൽ മൂന്ന് പേർ അഹമ്മദ്‌നഗർ സ്വദേശികളാണ്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് പുറമേ ഇന്ത്യയെ മൂന്ന് കഷ്ണങ്ങളായി വിഭജിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. സംഭവത്തിൽ ഭിനഗർ ക്യാമ്പ് പോലീസാണ് അഞ്ച് പേരെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ ഇന്ത്യ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ കാൽബ സ്വദേശികളാണ്. ചന്ദ്‌വാദ് സ്വദേശിയാണ് അറസ്റ്റിലായ മറ്റൊരാൾ.
Discussion about this post