മിയാമി: വിമാനത്തിന്റെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച് പൈലറ്റ്. 271 യാത്രക്കാരുമായി മിയാമിയിൽ നിന്ന് ചിലിയിലേക്ക് പറന്ന വിമാനത്തിന്റെ പൈലറ്റാണ് മരണപ്പെട്ടത്. അടിയന്തര സാഹചര്യത്തിൽ കോ പൈലറ്റ് വിമാനം അടിയന്തരമായി പനാമയിൽ ഇറക്കുകയായിരുന്നു.
LATAM എയർലൈൻസ് വിമാനം പറന്നുയർന്ന് മൂന്ന് മണിക്കൂറിന് ശേഷം മരിച്ച പൈലറ്റ് ക്യാപ്റ്റൻ ഇവാൻ ആൻഡൗറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജീവനക്കാർ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പനാമയിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
ടോക്കുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ പൈലറ്റിനെ പരിശോധിച്ച മെഡിക്കൽ വിദഗ്ധർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 25 വർഷത്തെ അനുഭവപരിചയമുള്ള ഒരു വെറ്ററൻ പൈലറ്റായിരുന്നു ആൻഡൗർ.
അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, ഞങ്ങളുടെ ജീവനക്കാരന്റെ കുടുംബത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ 25 വർഷത്തെ കരിയറിനും അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രൊഫഷണലിസവും സമർപ്പണവും കൊണ്ട് എപ്പോഴും വേറിട്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനയ്ക്കും ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്. ഫ്‌ലൈറ്റിനിടയിൽ, അപകടത്തിൽപ്പെട്ട പൈലറ്റിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും നടത്തിയിരുന്നുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
Discussion about this post