കാസർകോട്: കഞ്ഞങ്ങാട് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്നും സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കൊണ്ടിട്ടാണ് ട്രെയിൻ അട്ടിമറിയ്ക്കാൻ ശ്രമിച്ചത്. ഇത് റെയിൽവേ ജീവനക്കാർ എടുത്ത് മാറ്റി.
കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ട്രാക്കിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സിമന്റ് കട്ട ശ്രദ്ധയിൽപ്പെട്ടത്. കോയമ്പത്തൂർ- മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റ് ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. അതേസമയം തീവണ്ടി അപകടം കൂടാതെ ട്രാക്കിലൂടെ കടന്ന് പോയി.
സംഭവത്തിൽ ആർപിഎഫും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീവണ്ടികൾക്ക് നേരെ വ്യാപകമായ കല്ലേറ് ആണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ട്രാക്കിൽ നിന്നും സിമന്റ് കട്ട ലഭിക്കുന്നത്. കല്ലേറും അട്ടിമറി ശ്രമവും ആസൂത്രിതം ആണെന്നാണ് സൂചന.
Discussion about this post