ശ്രീനഗർ; ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഉഗ്ര സ്‌ഫോടനം.ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 3 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 2 പേരുടെ നില അതീവഗുരുതരമാണ്.
അജ്ഞാതമായ വസ്തുവാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കാർഗിലിൽ ഷെൽ പൊട്ടിത്തെറിച്ച് 13 വയസുള്ള ഒരു ആൺകുട്ടി കൊല്ലപ്പെട്ടിരുന്നു. 1999 ലെ കാർഗിൽ യുദ്ധത്തിന് ഉപയോഗിക്കാൻ കരുതിയെന്ന് തോന്നുന്ന ഒരു ഷെല്ലാണ് അന്ന് പൊട്ടിത്തെറിച്ചത്. രണ്ട് കൗമാരക്കാർക്ക് അന്ന് പരിക്കേറ്റിരുന്നു.
Discussion about this post