തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ മരണം കൊലപാതകമാവാനാണ് സാധ്യതയെന്ന് ടിജി മോഹൻദാസ്. വിഷപാമ്പുകൾ ഇല്ലാത്ത സ്ഥലമാണ് ചേർത്തല പ്രദേശം. ഇപ്പോഴുള്ള പാമ്പുകൾ കിഴക്കൻ പൂഴി ബുൾഡോസറിന് വാരി ടിപ്പറിൽ കൊണ്ടുവരുമ്പോൾ വരുന്നതാണ്.ചേർത്തലയ്ക്ക് അൽപം തെക്കാണ് മുഹമ്മ. ആ സ്ഥലത്ത് വെച്ച് കൃഷ്ണ പിള്ളയെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കൃഷ്ണ പിള്ളയുടെ മരണം മൂന്ന് സമയത്തായി മൂന്നു പുസ്തകങ്ങളിൽ പാർട്ടിക്കാര് എഴുതിയിരിക്കുന്നു. രാവിലെ, ഉച്ച കഴിഞ്ഞ്, പിന്നെ വൈകുന്നേരം
എന്നെ പാമ്പ് കടിച്ചു; സഖാക്കളേ മുന്നോട്ട് എന്ന് അങ്ങേര് എഴുതി വെച്ചു പോലും. പാമ്പിന്റെ കടിയേറ്റാൽ ഒരു മനുഷ്യനും ഇങ്ങനെ എഴുതുന്നത് പോയിട്ട് ശ്വാസം പോലും കിട്ടില്ല.. എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യതയെന്ന് ടിജി മോഹൻസാദ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
ശുചീന്ദ്രത്തിനടുത്ത് അടലാക്കുടി എന്ന സ്ഥലത്തെ ജയിലിൽ വെച്ചാണ് പി കൃഷ്ണപിള്ള ഒരു സ്ത്രീയുമായി ലോഹ്യത്തിലാകുന്നത്. ജയിലിൽ നിന്ന് ഇറങ്ങി അവരെയും കൂട്ടി കൃഷ്ണപിള്ള നാട്ടിൽ വന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇത് വലിയ നാണക്കേടായി.
കാരണം ആ സ്ത്രീ ദേവദാസി സമ്പ്രദായത്തിൽ പെടുന്നവളായിരുന്നത്രേ! അവരും വിട്ടുകൊടുത്തില്ല. വീട്ടിൽ വന്ന എം എൻ ഗോവിന്ദൻ നായരേയും മറ്റും ആ സ്ത്രീ അപമാനിച്ച് വിട്ടു.. പാർട്ടി കൃഷ്ണ പിള്ളയോട് ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു. അങ്ങേര് അനുസരിച്ചില്ല
(പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല എന്ന് ഓർക്കണം)
വിഷപ്പാമ്പുകളേയില്ലാത്ത സ്ഥലമാണ് ചേർത്തല പ്രദേശം (ഇപ്പോഴുള്ള പാമ്പുകൾ കിഴക്കൻ പൂഴി ബുൾഡോസറിന് വാരി ടിപ്പറിൽ കൊണ്ടുവരുമ്പോൾ വരുന്നതാണ്)
ചേർത്തലയ്ക്ക് അൽപം തെക്കാണ് മുഹമ്മ. ആ സ്ഥലത്ത് വെച്ച് കൃഷ്ണ പിള്ളയെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? പിള്ളേച്ചൻ്റെ മരണം മൂന്ന് സമയത്തായി മൂന്നു പുസ്തകങ്ങളിൽ പാർട്ടിക്കാര് എഴുതിയിരിക്കുന്നു – രാവിലെ, ഉച്ച കഴിഞ്ഞ്, പിന്നെ വൈകുന്നേരം!!
എന്നെ പാമ്പ് കടിച്ചു; സഖാക്കളേ മുന്നോട്ട് – എന്ന് അങ്ങേര് എഴുതി വെച്ചു പോലും!! പാമ്പിന്റെ കടിയേറ്റാൽ ഒരു മനുഷ്യനും ഇങ്ങനെ എഴുതുന്നത് പോയിട്ട് ശ്വാസം പോലും കിട്ടില്ല.. എല്ലാം വെച്ച് നോക്കുമ്പോൾ കൃഷ്ണ പിള്ളയെ കൊന്നതാവാനാണ് സാധ്യത..
കെ എം ചുമ്മാറിൻ്റെ “കൃഷ്ണപിള്ളയെ കടിച്ച പാമ്പ്” എന്ന പുസ്തകത്തിൽ ഈ വിവരങ്ങളുണ്ട്. എന്നാൽ പുസ്തകം ഇപ്പോൾ out of print ആണ്
(ഓർമ്മയിൽ നിന്നാണ് ഞാൻ എഴുതുന്നത്. ശ്രീ രാമചന്ദ്രൻ്റെ കൈവശം പുസ്തകം ഉണ്ടെങ്കിൽ ഞാൻ എഴുതിയതിലെ തെറ്റ് തിരുത്തട്ടെ
Discussion about this post