കൊച്ചി : പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലത്താണ് സംഭവം. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തിൽ പുനരധിവസിപ്പിച്ച പെൺകുട്ടിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ശുചിമുറിയിലേക്ക് പോയ പെൺകുട്ടി തിരികെ വന്നില്ല. തുടർന്ന് പത്തരയോടെയാണ് പെൺകുട്ടിയെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് മാസം മുൻപാണ് പെൺകുട്ടിയെ കേന്ദ്രത്തിൽ എത്തിച്ചത്. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യ ചെയ്യാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post