ആലപ്പുഴ : ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തി. നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടത് ഹരിപ്പാട് പിലാപ്പുഴ നിവാസി രാജേന്ദ്രൻ നായർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച രാവിലെ മുതൽ രാജേന്ദ്രൻ നായരെ വീട്ടിൽ നിന്നും കാണാനില്ലായിരുന്നു. അന്വേഷണത്തിനിടയിൽ അദ്ദേഹത്തിന്റെ ബൈക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഞായറാഴ്ച വൈകുന്നേരം ആണ് നാട്ടുകാർ രാജേന്ദ്രൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ കുളിക്കടവിനോട് ചേർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Discussion about this post