കൊച്ചി : ട്രെയിനിലെ ശുചിമുറിയിൽ രണ്ട് ദിവസം ഒളിച്ചിരുന്ന് യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. എറണാകുളം എക്‌സ്പ്രസിൽ യാത്ര ചെയ്ത ജാർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. തമിഴ്നാട്ടിലെ ആരക്കോണത്ത് വെച്ചാണ് ഇയാളെ പുറത്തിറക്കിയത്.
റാഞ്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് സംശയിക്കുന്നു. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല.
രണ്ട് ദിവസമായി ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ടിടിഇയോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്നപ്പോഴാണ് ശുചിമുറിയുടെ തറയിൽ ഇയാൾ ഇരിക്കുന്നത് കണ്ടത്. പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ ലഭിക്കൂ.
Discussion about this post