ചണ്ഡീഗഡ്: അതിർത്തിവഴി പഞ്ചാബിലേക്ക് ലഹരി കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. രണ്ട് പാക് ഭീകരരെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലായിരുന്നു സംഭവം.
അതിർത്തിവഴി പാക് ഭീകരർ ലഹരിയുമായി എത്തുന്നത് സംബന്ധിച്ച് ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയായിരുന്നു അതിർത്തിവഴി ലഹരിയുമായി ഭീകരർ എത്തിയത്. സത്‌ലജ് നദിയ്ക്ക് സമീപത്തെ ഗാട്ടിമാട്ടർ വഴിയായിരുന്നു അതിർത്തി കടക്കാൻ ശ്രമമുണ്ടായത്. എന്നാൽ ഇത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതോടെ ഇവരെ വളഞ്ഞു. തുടർന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കീഴടക്കിയത്. ഇവരിൽ നിന്നും 26 പാക്കറ്റ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
ഹെറോയിനാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത് എന്നാണ് ബിഎസ്എഫിന്റെ സ്ഥിരീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഭീകരരിൽ ഒരാൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
Discussion about this post