തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ പോലീസുദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം. പേട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐ എം അഭിലാഷിനെതിരെയാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.
ഡിവൈഎഫ്‌ഐ നേതാവ് നിധിനാണ് ഗതാഗത നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത്. ഇതിൽ നിധിൻ നൽകിയ പരാതിയിൽ അഭിലാഷിന് പുറമേ മറ്റൊരു എസ്‌ഐ ആയ എസ് അസീം, ഡ്രൈവർ മിഥുൻ എന്നിവരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണത്തിനുള്ള തീരുമാനം. തന്നെ അപായപ്പെടുത്താൻ അഭിലാഷും സംഘവും ശ്രമിച്ചുവെന്നാണ് പരാതി.
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് എസ്എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധിനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഈ വിവരം അറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പേട്ട പോലീസ് സ്‌റ്റേഷനിൽ എത്തുകയും പോലീസുദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമമുണ്ടായി.
ഇതിന് പിന്നാലെ സ്റ്റേഷൻ ചുമതലയിൽ നിന്നും മാറി നിൽക്കാൻ എസ്‌ഐ അഭിലാഷിനോട് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post