പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. വനവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
അഗളി മേലെ ഊരിലെ മീന- വെള്ളിങ്കിരി എന്നിവരുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് മീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്. ഇവിടെ വച്ചായിരുന്നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ വയറ്റിൽവച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞിന് രണ്ട് കിലോയും 400 ഗ്രാം തൂക്കമുണ്ടായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി ആയിരുന്നു മരണം. സിക്കിൾസെൽ അനീമിയയ്ക്ക് ചികിത്സ തേടിയിരുന്ന ആളാണ് മീന.
Discussion about this post