ന്യൂഡൽഹി: ചന്ദ്രനിൽ നിന്നുള്ള സുപ്രധാന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. ലാൻഡറിലെ ക്യാമറയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
15 സെക്കന്റോളം ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ലാൻഡറിൽ നിന്നും പ്രത്യേക ട്രാക്ക് വഴി റോവർ ചന്ദ്രനിലേക്ക് ഇറങ്ങുന്നത് കാണാം. റോവറിന്റെ പിറകിലായി ഐഎസ്ആർഒ.യുടെയും അശോക സ്തംഭത്തിന്റെയും മുദ്രകൾ കാണാം. ഇത് ചന്ദ്രോപരിതലത്തിൽ പതിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലൂടെ അൽപ്പ ദൂരം റോവർ നീങ്ങുന്നതും പിന്നീട് നിൽക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഐഎസ്ആർഒ പങ്കുവച്ച വീഡിയോ വളരെ വേഗം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ലാൻഡറിന്റെ ഇമേജർ ക്യാമറയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെയാണ് റോവറിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ ചന്ദ്രനിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾക്കും വിവരങ്ങൾക്കുമായി കാത്തിരിക്കുകയാണ് ഐഎസ്ആർഒ.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ചാന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരുന്നു സോഫ്റ്റ് ലാൻഡിംഗ്.
… … and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
Discussion about this post