ചെന്നൈ: തമിഴ്‌നാട്ടിൽ തീവണ്ടിയ്ക്ക് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. തീവണ്ടിയ്ക്കുള്ളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
രാവിലെയോടെയായിരുന്നു സംഭവം. ലക്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്. തീവണ്ടി നിർത്തിയിട്ട വേളയിൽ യുപി സ്വദേശികളായ രണ്ട് പേർ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ചെറിയ സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റുള്ള കോച്ചുകളിലേക്ക് തീ പടരുന്നത് തടയാനാണ് നിലവിലെ ശ്രമം. നിരവധി പേർക്ക് പൊള്ളലേറ്റുവെന്നും സൂചനയുണ്ട്.
Discussion about this post