ബംഗളൂരു; സിനിമയിൽ കാണാൻ ഭംഗിയുള്ള അഭിനേതാക്കൾക്ക് ഗൗരവമുള്ള വേഷങ്ങൾ കിട്ടുന്നില്ലെന്ന് തെന്നിന്ത്യൻ താരസുന്ദരി തമന്ന. ഭംഗിയുള്ള അഭിനേതാക്കൾക്ക് ഗൗരവമുള്ള വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്ന ബാഡ്ജ് ചാർത്തി വച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു.
റോബി ഗ്രെവാൾ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ‘ആക്രി സച്ച്’ എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ പറഞ്ഞ താരത്തിൻറെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
കാണാൻ ഭംഗിയുള്ള അഭിനേതാക്കൾക്ക് പലപ്പോഴും ഗൗരവമുള്ള വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്ന ബാഡ്ജ് ആണ് ചാർത്തി വച്ചിരിക്കുന്നത്. അത് എനിക്ക് വിചിത്രമായാണ് തോന്നുന്നത്. റിയലിസ്റ്റ് വേഷങ്ങൾ പോലെ തന്നെ ഗ്ലാം കഥാപാത്രങ്ങൾക്കും അധ്വാനമുണ്ട്. യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ടെന്ന് നടി പറഞ്ഞു.
Discussion about this post