ലക്‌നൗ: മകന്റെ ഭാര്യയെ ലൈംഗികാതിക്രമത്തിൽ നിന്നും രക്ഷിക്കാനായി സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തി വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. തേജേന്ദർ സിംഗ് എന്ന 43 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിന് ശേഷം അജ്ഞാതർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബം അവകാശപ്പെട്ടിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തേജേന്ദറിന്റെ ഭാര്യ മിഥിലേ് ദേവി (40) ആണ കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. വീടിനു പുറത്തുള്ള കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തേജേന്ദർ സിങ്ങിനെ മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
19 വയസുള്ള മരുമകളെ തേജേന്ദറിനോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചിരുന്നു.ഇതിനായി ഭർത്താവ് തന്നെ മർദ്ദിച്ചിരുന്നതായി മിഥിലേഷ് ദേവി പറഞ്ഞു. മകന്റെ ഭാര്യയെ പീഡനത്തിൽ നിന്നും രക്ഷിക്കാനാണ് താൻ കൊലപാതകിയായതെന്ന് മിഥിലേഷ് ദേവി പോലീസിന് മൊഴി നൽകി.
Discussion about this post