ബംഗളൂരു: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ ഭാഗത്തിന് ശിവശക്തി പോയിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേര് നൽകിയതിൽ പ്രതികരണവുമായി ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തിൽ പേരിട്ടിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലാൻഡിംഗിന് ശേഷം ആദ്യമായി കേരളത്തിലെ പൗർണമിക്കാവിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ബഹിരാകാശ മേഖലയെക്കുറിച്ച് ദീർഘകാല വീക്ഷണമുണ്ട്. ഐ.എസ്.ആർ.ഒ അത് നടപ്പാക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങളുടെ പേരുകൾ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെ ഒരുപാട് പേരുകളുണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട പേരിടാം. നമുക്ക് സാരാഭായ് ക്രൈറ്ററുണ്ട് ചന്ദ്രനിൽ. മറ്റ് രാജ്യങ്ങളിലെ ഇതുപോലെ സയന്റിഫിക് അക്കംപ്ലീഷ്മെന്റിന് അവർ എക്സ്പ്ലോർ ചെയ്ത സ്ഥലങ്ങൾക്ക് പേരിടാറുണ്ട്. അതൊരു പാരമ്പര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post