ന്യൂഡൽഹി : അനിൽ ആന്റണിയെ ബിജെപിയുടെ ദേശീയ വക്താവായി നിയമിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് അനിൽ ആന്റണിയെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ചത്. ബിജെപി ദേശീയ സെക്രട്ടറിയായി മഞ്ജീന്ദർ സിംഗ് സിർസയെയും നിയമിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ദേശീയ വക്താവ് സ്ഥാനത്തേക്ക് അനിൽ ആന്റണി എത്തുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് അനിലിന്റെ പുതിയ നിയമനം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനിൽ ആന്റണി ഈ വർഷം ഏപ്രിലിൽ ആണ് ബിജെപിയിൽ ചേർന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തുടർന്ന് ഈ വർഷം ജനുവരിയിലാണ് അനിൽ കോൺഗ്രസ്സ് വിട്ടത്. ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ അനിൽ രൂക്ഷമായി എതിർത്തിരുന്നു. പിന്നീട് ഏപ്രിലിൽ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു.
Discussion about this post