മണ്ണാര്‍കാട് : നാടിനെ നടുക്കിയ ദുരന്തത്തിനാണ് മണ്ണാര്‍ക്കാട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ കണ്‍മുന്നിലാണ് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചത്. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിന്‍ഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു സംഭവം.
തുണി അലക്കാനും കുളിക്കാനുമായി പിതാവിനോടൊപ്പം കുളത്തിലെത്തിയതായിരുന്നു മൂന്ന് പേരും. സഹോദരിമാരില്‍ ഒരാള്‍ കുളത്തില്‍ തെന്നി വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് സൂചന. പിതാവ് തുണി അലക്കുന്നതിനിടെ അലര്‍ച്ച കേട്ട് നോക്കിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നത് കണ്ടത്. മൂന്ന് പേരും വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട് സ്തംബ്ധനായി പോകുകയായിരുന്നു പിതാവ്.
അതുവഴി പോയ അതിഥിത്തൊഴിലാളികള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണത്തിന് വിരുന്നിന് എത്തിയതായിരുന്നു സഹോദരങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post