റാഞ്ചി : എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തിൽ
ഉയർന്നത് പാകിസ്താൻ സിന്ദാബാദ് വിളികൾ. ഝാർഖണ്ഡിലെ ദുമ്രിയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഒവൈസി യോഗം വിളിച്ചത്. ഒവൈസിയുടെ പ്രസംഗം കേൾക്കാനെത്തിയവരാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. സംഭവത്തിൽ അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.
ആരാണ് യോഗത്തിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത് എന്ന് അന്വേഷിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ഷാദേവ് പറഞ്ഞു.
Discussion about this post