ഡല്‍ഹി: ദേശീയ സ്കൂള്‍ കായികമേളാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീങ്ങുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും ഇടപെടുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
രാജ്യസഭ എം.പി കൂടിയായ സച്ചിന് പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്ന് ഉറപ്പു നല്‍കിയതായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തെയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതേ സമയം കേരളം പിന്മാറിയ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെയാണ് മേളയ്ക്കായി പരിഗണിയ്ക്കുന്നത്.
വേദിയുടെ കാര്യത്തില്‍ നാളെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മേള നടത്താന്‍ സന്നദ്ധത അറിയിച്ച കേരളം അവസാന നിമിഷം പിന്മാറിയതാണ് ദേശീയ കായികമേള അനിശ്ചിതത്വത്തിലായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മേള നടത്താനുള്ള തീരുമാനം വിവാദമായതിനെത്തുടര്‍ന്നായിരുന്നു മേള നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ തുടങ്ങിയത്. മേള നടത്തിപ്പില്‍ നിന്ന് മഹാരാഷ്ട്ര പിന്മാറിയതോടെ കേരളം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
Discussion about this post