കൊല്ലം: ഭാരതം സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലാണ് ഇന്ന് മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്ര സേവിക സമിതി അംഗം പ്രൊഫ ഡോക്ടർ അർച്ചന ആർ. ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ല വനിതാ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബഹിരാകാശ പരീക്ഷണങ്ങളുടേതു മുതൽ സ്ത്രീയുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വരെയുള്ള ഭാരതത്തിൻറെ യാത്രയിൽ ഏറ്റവും വിപ്ലവകരമായ നേട്ടങ്ങൾ കൈവരിച്ച കാലത്തിലൂടെയാണ് ഭാരതം കടന്നു പോകുന്നത്. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിൽ ഇരുട്ടിനെ മാത്രം ആശ്രയിച്ച് പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചിരുന്ന സ്ത്രീ സമൂഹങ്ങളിൽ ഏറ്റവും സഹായകമായത് ശൗചാലയ വിപ്ലവമാണ്.സ്ത്രീ സുരക്ഷയുടെ ഒരു മാതൃകാപാഠമാണിത്. ഭാരതീയ സംസ്കാരം എന്നും സ്ത്രീകൾക്ക് അങ്ങേയറ്റം ആദരവു കൽപിച്ചിട്ടുള്ളതു തന്നെ. ബൗദ്ധിക നിലവാരവും പ്രയോഗിക പരിജ്ഞാനവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുത്തു കൊണ്ട് വിവിധ മേഖലകളിൽ സ്ത്രീകൾ കഴിവു തെളിയിച്ചു കൊണ്ടിരിക്കുന്നു. വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോഴേയ്ക്കും മൂല്യമൊത്ത ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപക പരിഷത്തിലെ ഓരോ അംഗങ്ങൾക്കും കഴിയണമെന്ന് അവർ പറഞ്ഞു.
“സ്ട്രെസ് മാനേജ്മെൻറ് ആൻഡ് ലൈഫ് സ്കിൽസ് ” എന്ന വിഷയത്തിൽ സ്റ്റേറ്റ് ട്രെയിനറും ഹയർസെക്കൻഡറി സൗഹൃദ കോഡിനേറ്ററുമായ പി ഷീബ ക്ലാസ് എടുത്തു.
ജില്ലാ വനിതാ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡൻറ് പാറങ്കോട് ബിജു ,സംസ്ഥാന സെക്രട്ടറി ടി.ജെ ഹരികുമാർ ,ജില്ല ജനറൽ സെക്രട്ടറി എസ് കെ ദിലീപ് കുമാർ ,ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. കവിത വനിതാ ജോയിൻ കൺവീനർ ദിവ്യ എസ് ,അഖില എൻ എ ., ധന്യ റ്റി.ആർ
ചിഞ്ചു അനിൽ,അനിലകുമാരി , പാർവ്വതി, ആര്യ ശങ്കർ തുടങ്ങിയവർ സംസാരിച്ചു
Discussion about this post