ജോലിയെല്ലാം കഴിഞ്ഞ് ഒന്ന് നീണ്ട് നിവർന്ന് വിശ്രമിക്കുന്നസ്ഥലമാണ് നമ്മുടെ മുറി. കിടക്കയില്ലാതെ റൂം പൂർണമാവില്ല. അത് പോലെ തന്നെ റൂം വൃത്തിയാക്കുന്നത് പോലെ കിടക്ക ഇടയ്ക്കിടെ ക്ലീൻ ചെയ്യേണ്ടത് ആത്യവശ്യമാണ്.
ക്ലീൻ ആക്കാതെ ഉപയോഗിക്കുമ്പോൾ അതിൽ കീടങ്ങൾ പെരുകുന്നതിനും അതുപോലെതന്നെ പൊടി കൂടുന്നതിനും മണം വരുന്നതിനുമെല്ലാം കാരണമാകുന്നുണ്ട്. ഇത് നമ്മളുടെ ആരോഗ്യത്തിനേയും ഉറക്കത്തേയും ദോഷകരമായി ബാധിക്കും.
രണ്ടാഴ്ച്ച കൂടുമ്പോഴെങ്കിലും കിടക്ക വിരിയും പുതപ്പും മാറ്റേണ്ടത് അനിവാര്യമായ കാര്യമാണ്. ഇത് സ്‌കിൻ അലർജികൾ ഉണ്ടാക്കുന്നതിനും ഇതിലെ പൊടിമൂലം ശ്വാസ സംബന്ധമായ അസുഖങ്ങൾ കൂടുന്നതിനും കാരണമാവും. ആഴ്ച്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച്ച കൂടുമ്പോഴെങ്കിലും കിടക്ക വിരിയും പുതപ്പും മാറ്റേണ്ടതാണ്. അതേപോലെ ഇവ നന്നായി അലക്കി വെയിലത്ത് ഇട്ട് ഉണക്കിയെടുക്കേണ്ടതും അനിവാര്യമാണ്. നമ്മളുടെ കാലിലും ദേഹത്തുമുള്ള അണുക്കളെല്ലാം ഈ തുണികളിൽ ഇരിക്കാനുള്ള സാധ്യത ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് കഴുകി എടുക്കേണ്ടതും അനിവാര്യമാണ്.
കിടയ്ക്ക മാസത്തിലൊരിക്കലെങ്കിലും വെയിലത്ത് ഇട്ട് ഉണക്കുന്നത് നല്ലതാണ്. ഇതിലെ അണുക്കൾ പോകുന്നതിനും നല്ല ഫ്രഷ്നസ് ലഭിക്കുന്നതിനും സഹായിക്കും.കിടയ്ക്കയിലെ പൊടിയെല്ലാം ക്ലീൻ ആക്കി എടുക്കുവാൻ വാക്വം ക്ലീനർ ഉപയോഗിക്കാവുന്നതാണ്. തലയണയിലെ കവർ കഴുകി ഇടുക, മാറ്റുക, അതേപോലെ തന്നെ തലയണ ഇടയ്ക്ക് വെയിലത്ത് വയ്ക്കുന്നത് നല്ലതാണ്
വീട്ടിൽ അതിഥികൾ വരുമ്പോൾ നമ്മൾ നല്ല അലക്കിവെച്ചിരിക്കുന്ന വിരിയും പുതപ്പും നൽകും. ഇതേപോലെതന്നെ ഇവർ പോയിക്കഴിഞ്ഞാൽ ഈ വിരിയും പുതപ്പും കഴുകിയിടാതെ ഉപയോഗിക്കുന്നത് നല്ലതല്ല. അവർ ഒരു ദിവസം മാത്രം ഉപയോഗിച്ചാലും ശരി, കഴുകി വൃത്തിയാക്കി വയ്ക്കേണ്ടത് അനിവാര്യമായ കാര്യമാണ്. കാരണം അവരുടെ ദേഹത്തെ അണുക്കളും സ്‌കിൻ ഡിസീസ് പകരാനും സാധ്യത വർദ്ധിക്കും
Discussion about this post