ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ സമൂഹത്തെയാണ് സനാതന ധർമം പിന്തുണയ്ക്കുന്നതെന്ന് കാർത്തി പറഞ്ഞു.
സനാതന ധർമത്തിന് വേണ്ടി വാദിക്കുന്നവർ ജാതി വ്യവസ്ഥ പുന:സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരാണ്. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ വംശഹത്യക്കുള്ള ആഹ്വാനമല്ലെന്നും കാർത്തി ചിദംബരം ന്യായീകരിച്ചു.
അതേസമയം സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങി ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ അങ്ങേയറ്റം അപകടകരവും ഗുരുതരവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വ്യക്തമാക്കി.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
Discussion about this post