കൊച്ചി: മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയെ ആണ് വിഷ്ണു ജീവിതസഖിയാക്കിയത്. താരനിബിഢമായിരുന്ന ചടങ്ങിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഇരുവർക്കും ആശംസകൾ നേരാനെത്തി.
സുരേഷ് ഗോപിയും മമ്മൂട്ടിയും അടക്കമുളള താരപ്രമുഖർ വിവാഹത്തിൽ പങ്കെടുത്ത് വധൂവരൻമാർക്ക് ആശംസകൾ നേർന്നു. വിവാഹശേഷം മണ്ഡപത്തിലെത്തി ആശംസകൾ അറിയിച്ച ശേഷമാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും മടങ്ങിയത്.
വ്യവസായി യൂസഫലി, മന്ത്രി പി രാജീവ്, കെ ബാബു എംഎൽഎ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള, മുതിർന്ന ബിജെപി നേതാക്കളായ സികെ പദ്മനാഭൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.
സംവിധായകൻ രഞ്ജിത്, മേജർ രവി, സത്യൻ അന്തിക്കാട്, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ, നടിമാരായ അനുശ്രീ, അതിഥി രവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
നിലവിൽ രണ്ടാമത്തെ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലാണ് വിഷ്ണു. മികച്ച നവാഗത സംവിധായകനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും മേപ്പടിയാനിലൂടെ വിഷ്ണു നേടിയിരുന്നു.
Discussion about this post