ന്യൂഡൽഹി: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഉദയനിധി സ്റ്റാലിനും ഏകാധിപതി ഹിറ്റ്‌ലറും തമ്മിൽ സമാനതകൾ ഏറെയാണെന്ന് ബിജെപി പരിഹസിച്ചു. ഇരുവരുടേയും ചിത്രങ്ങളുൾപ്പെടെ ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടായിരുന്നു വിമർശനം.
ജൂതന്മാരെ ഹിറ്റ്ലർ വിശേഷിപ്പിച്ചിരുന്നതിനും ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ വിശേഷിപ്പിച്ചതും തമ്മിൽ വിചിത്രമായ സാമ്യമുണ്ടെന്ന് ഇതിൽ പരിഹസിക്കുന്നു. ഹിറ്റ്‌ലറെപ്പോലെ സ്റ്റാലിൻ ജൂനിയറും സനാതന ധർമ്മം തുടച്ചു നീക്കണമെന്നാണ് പറയുന്നത്. നാസികളോടുള്ള ഈ വിദ്വേഷത്തിനൊടുവിൽ യൂറോപ്പിൽ 6 ദശലക്ഷത്തോളം ജൂതന്മാരാണ് തുടച്ചു നീക്കപ്പെട്ടത്. 5 ദശലക്ഷത്തോളം യുദ്ധത്തടവുകാർ ഉണ്ടായി.
ജൂനിയർ സ്റ്റാലിനും ഇപ്പോൾ വിദ്വേഷ പ്രസംഗമാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് സനാതന ധർമ്മം പിന്തുടരുന്ന 80% ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണിത്. ഉദയനിധിയുടെ അഭിപ്രായത്തെ സ്റ്റാലിനും ഐഎൻഡിഐഎ സഖ്യവും പിന്തുണച്ചിരിക്കുകയാണെന്നും ബിജെപി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Discussion about this post