കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നംഗകുടുംബത്തെ ആക്രമിച്ച് യുവാവ്. രായമംഗലത്താണ് സംഭവം. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ,മകളും നഴ്‌സിങ് വിദ്യാർത്ഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. അൽക്കയുടെ പരിക്ക് ഗുരുതരമാണ്. പെൺകുട്ടിക്ക് കഴുത്തിനും തലയ്ക്കുമാണ് മാരകമായി പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് ഭീതിപടർത്തി ആക്രമിക്കുകയായിരുന്നു. ഇരിങ്ങോൾ സ്വദേശി എൽദോസാണ് പെൺകുട്ടിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഔസേപ്പിനെയും ഭാര്യ ചിന്നമ്മയെയും എൽസോദ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നു.
പരിക്കേറ്റ ഔസേപ്പിനെയും ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൽക്കയെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.












