മുഖസൗന്ദര്യം സംരക്ഷിക്കാനായി ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങളും കോടികളും വരെ ചെലവാക്കാൻ മടിക്കാത്തവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനേക്കാൾ ക്ലിയർ സ്‌കിൻ ആഗ്രഹിക്കുന്നവരുടെ എണ്ണമാണിപ്പോൾ കൂടുതൽ. എന്നാൽ ഇതിനായുള്ള വൈറ്റനിങ് ക്രീമുകൾക്കും സിറങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരും.
എന്നാൽ ഒന്ന് കണ്ണോടിച്ചാൽ അടിപൊളി ക്രീം നമുക്ക് വീട്ടിലുണ്ടാക്കാം അതും അടുക്കളയിലെ ചില ചേരുവകൾ മാത്രം ഉപയോഗിച്ച്
ആവശ്യമുള്ള ചേരുവകൾ
ഉരുളക്കിഴങ്ങ് ഇടത്തരം വലുപ്പമുള്ളത്
പച്ചരി അര കപ്പ്
തൈര്‌നപാൽ അരക്കപ്പ്
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറിയകഷ്ണങ്ങളാക്കി മുറിക്കുക. പച്ചരി നന്നായി കഴുകി നാല് മുതൽ അഞ്ച് മണിക്കൂർ വരെ കുതിർത്ത് വയ്ക്കുക. ഈ പച്ചരിയും ഉരുളക്കിഴങ്ങും ഒരുമിച്ച് അരച്ച് വയ്ക്കുക. പാൽ അല്ലെങ്കിൽ തൈര് ചേർത്ത് മിക്‌സ് ചെയ്യുക. ചെറു തീയിൽ ഈ കൂട്ട് നന്നായി ഇളക്കി ക്രീം രൂപത്തിലേക്ക് മാറും വരെ ഇളക്കി യോജിപ്പിക്കുക. നിമിഷ നേരം കൊണ്ടാണ് കൂട്ട് ക്രീം രൂപത്തിലേക്ക് മാറുക. ഇത് ചൂടാറിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മുഖം നന്നായി കഴുകി ആവി പിടിച്ച ശേഷം ഈ ക്രീം പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിയാൽ മുഖത്തിന് നല്ല തിളക്കം ലഭിച്ചാതയി മനസിലാക്കാം. ഏകദേശം രണ്ടാഴ്ച വരെ ഈ ക്രീം ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കാം. കൂട്ടിൽ വിറ്റാമിൻ ഇ ഗുളിക ചേർത്തും ഉപയോഗിക്കാം.
ഉരുളക്കിഴങ്ങ് മറ്റൊരു രീതിയിലും സൗന്ദര്യവർദ്ധനവിന് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് ജ്യൂസാക്കി ഇതിൽ നിന്നും മൂന്ന് ടേബിൾസ്പൂൺ എടുത്ത് രണ്ട് ടേബിൾസ്പൂൺ തേനിനോടൊപ്പം ചേർത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. കുറഞ്ഞത് 15 മിനിറ്റങ്കിലും കഴിഞ്ഞ് കഴുകി കളഞ്ഞാൽ മുഖം കൂടുതൽ തിളക്കമുള്ളതാവും.
Discussion about this post