ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും പ്രധാനമാണ്. വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ്. മരുന്നുകളും തൊറാപ്പികളും കൗൺസിലിഗും ഉപയോഗിച്ച് ഇത് മാറ്റിയെടുക്കാം
ആദ്യം തന്നെ നിങ്ങളുടെ ഫീലിങ്‌സ് അംഗീകരിക്കണം. വിഷമത്തിന്റെ കാരണം അറിയില്ലെങ്കിൽ പോലും വിഷമം ഉണ്ടെന്ന് ആദ്യം സ്വയം അംഗീകരിക്കണം. ഇത് ക്രമേണ മനസിലുള്ള വിഷമം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
ഏറെ വിശ്വാസമുള്ളതും അടുപ്പമുള്ളതുമായ ഒരാളോട് സംസാരിക്കുന്നതും തൊറാപ്പിസ്റ്റിനോട് മനസ് തുറക്കുന്നതും സഹായകരമാകും.
വിഷമവും കരച്ചിലും വരുമ്പോൾ അത് അടക്കിപ്പിടിക്കാതെ കുറച്ചുനേരം സ്വയം കണ്ടെത്താനായി സമയം ചെലവിടുക. ഈ സമയങ്ങളിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയോ കുറച്ചുനേരം നടക്കുകയോ ബുക്ക് വായിക്കുകയോ ചെയ്യാം.
വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്താൻ സഹായിക്കും. കാരമം വ്യായാമം ചെയ്യുമ്പോൾ ശരീരം എൻഡോർഫോനുകൾ ഉത്പാദിപ്പിക്കും. ഇത് മൂഡ് മെച്ചപ്പെടുത്തും.
മനസിന് സന്തോഷവും സമാധാനവും ലഭിക്കാൻ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയോട് ഇണങ്ങി അല്പസമയം ചെലവഴിക്കുന്നത് മനസിനെ ശാന്തമാക്കും. കാടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ യാത്ര പോകുകയോ പൂന്തോട്ടം ഒരുക്കുകയോ കൃഷി ചെയ്യുകയോ ചെയ്യാം.
മറ്റുള്ളവരെ സഹായിക്കാം. മറ്റുള്ളയാളുകളെ സഹായിക്കാൻ തുനിഞ്ഞ് ഇറങ്ങുമ്പോൾ തന്നോട് തന്നെ ഒരു മതിപ്പ് തോന്നുകയും തന്നേക്കാൾ വിഷമം ഉള്ളവർ ഈ ലോകത്ത് ഉണ്ടെന്നുള്ള ധാരണ കൈവരുകയും ചെയ്യും
Discussion about this post