തിരുവനന്തപുരം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണ ജയന്തിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ആശംസാ സന്ദേശം പങ്കുവച്ചത്.
അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്ണ സങ്കൽപത്തെ നെഞ്ചേറ്റുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ ശ്രീകൃഷ്ണ ജയന്തി സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം 421 കേന്ദ്രങ്ങളിലാണ് ശോഭയാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി രണ്ടര ലക്ഷം കുട്ടികളാണ് കൃഷ്ണ വേഷം കെട്ടുക.
Discussion about this post