പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജോ ജോനാസും ഹോളിവുഡ് താരമായ സോഫി ടര്‍ണറും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബന്ധം വേര്‍പെടുത്തുന്നതിനായി ജോ ജൊനാസ് ഫ്‌ളോറിഡ മിയാമി പ്രവിശ്യയിലെ കോടതിയില്‍ വിവാഹ മോചന പത്രിക സമര്‍പ്പിച്ചു. ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം ബന്ധം തകര്‍ന്നതായാണ് ജോ വിവാഹമോചന പത്രികയില്‍ പറയുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019 മേയില്‍ ലാസ് വേഗസില്‍ വച്ചായിരുന്നു ജോയുടേയും സോഫിയുടേയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷത്തെ സൗഹൃദം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്നും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോയും സോഫിയും കുറച്ച് നാളായി അകല്‍ച്ചയില്‍ ആണെന്നും അവരുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ താളപ്പിഴകള്‍ ഉള്ളതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ 34 കാരനായ ജോ തന്നെയാണ് ഇപ്പോള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. കുട്ടികള്‍ക്കായി ജോയിന്റ് കസ്റ്റഡിയും ജോ ആവശ്യപ്പെട്ടതായാണ് സൂചന.
അമേരിക്കന്‍ പോപ്പ് റോക്ക് ബാന്‍ഡായ ദി ജൊനാസ് ബ്രദേഴ്‌സിലെ മൂന്നു സഹോദരങ്ങളില്‍ ഒരാളാണ് ജോ ജൊനാസ്. 2015 ലാണ് ബോന്‍ഡിന്റെ തുടക്കം. കൂടാതെ പ്രമുഖ ബോളിവൂഡ് താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. അതേസമയം ലോകമെമ്പാടും ഏറെ ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലൂടെയാണ് സോഫി ടര്‍ണര്‍ അഭിനയ രംഗത്തേക്ക് കടന്ന വരുന്നത്. സാന്‍സാ സ്റ്റാര്‍ക്ക് എന്ന പ്രധാന കഥാപാത്രത്തേയാണ് സോഫി അവതരിപ്പിച്ചത്. ആഗോളതലത്തില്‍ വലിയ ആരാധക വൃന്ദമുള്ള താരങ്ങളാണ് ഇരുവരും.
അതേ സമയം വാര്‍ത്തകളോട് ഇരു കൂട്ടരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോസ് എഞ്ചല്‍സിലെ രണ്ട് പ്രമുഖ അഭിഭാഷകരുമായി വിവാഹ മോചനം സംബന്ധിച്ച് ജോ ചര്‍ച്ച നടത്തി എന്ന് അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. വിവാഹമോചന വാര്‍ത്തയില്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് ഇരുവരുടേയും ലോകമെമ്പാടുമുള്ള ആരാധക വൃന്ദം.
Discussion about this post