ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ1 സൂര്യന് സമീപത്തെ നിശ്ചിത കേന്ദ്രം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടെ എടുത്ത ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ. സ്വന്തം ചിത്രത്തോടൊപ്പം ആദിത്യ എൽ1 പകർത്തിയ ഒറ്റ ഫ്രെയിമിലുള്ള ഭൂമിയുടെയും ചന്ദ്രന്റെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഐ എസ് ആർ ഒ പുറത്ത് വിട്ടിരിക്കുന്നത്.
വീഡിയോ: https://twitter.com/isro/status/1699663615169818935
Aditya-L1 Mission:
👀Onlooker!Aditya-L1,
destined for the Sun-Earth L1 point,
takes a selfie and
images of the Earth and the Moon.#AdityaL1 pic.twitter.com/54KxrfYSwy— ISRO (@isro) September 7, 2023
സെപ്റ്റംബർ 2നാണ് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഐ എസ് ആർ ഒ ആദിത്യ എൽ1 വിക്ഷേപിച്ചത്. സൂര്യന്റെ ലാഗ്രേഞ്ച് പോയിന്റെ ലക്ഷ്യമാക്കി നീങ്ങുന്ന ആദിത്യ എൽ1, ഇതിനോടകം തന്നെ വിജയകരമായ രണ്ട് ഭ്രമണപഥ മാറ്റങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 125 ദിവസങ്ങൾക്ക് ശേഷം ആദിത്യ എൽ1 നിശ്ചിത ലാഗ്രേഞ്ച് പോയിന്റിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.
വൈദ്യുത കാന്തിക ഡിറ്റക്ടറുകളുടെയും പാർട്ടിക്കിൾ ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെയാണ് ആദിത്യ-എൽ1 പഠന വിധേയമാക്കുക. സൗരക്കൊടുങ്കാറ്റുകൾ, കണികാ വിസരണം, ഗ്രഹാന്തര മാദ്ധ്യമങ്ങൾ എന്നിവയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ ആദിത്യ-എൽ1ന് സാധിക്കും എന്നാണ് ഐ എസ് ആർ ഒ അറിയിക്കുന്നത്.
Discussion about this post