തിരുവനന്തപുരം : കേരള പോലീസ് കൂട്ടത്തോടെ സ്വയം വിരമിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. 826 പോലീസുകാരാണ് നിലവിൽ സ്വയം വിരമിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ജോലി സമ്മർദ്ദം താങ്ങാൻ വയ്യാത്തതാണ് പലരെയും സ്വയം വിരമലിക്കലിലേക്ക് നയിക്കുന്നത്. ആദ്യമായിട്ടാണ് കേരള പോലീസിൽ നിന്നും ഇത്രയേറെ സ്വയം വിരമിയ്ക്കൽ അപേക്ഷകൾ ലഭിക്കുന്നത്.
സിപിഒമാർ മുതൽ എസ്ഐ വരെയുള്ളവർ ഇത്തരത്തിൽ സ്വയം വിരമിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ 75 ശതമാനവും ജോലി സമ്മർദ്ദം താങ്ങാൻ ആകാതെയാണ് വിരമിക്കാൻ ഒരുങ്ങുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.
രോഗങ്ങളെ തുടർന്ന് അവധി ആവശ്യപ്പെട്ടിട്ട് ലഭിക്കാത്തവരും സ്വയം വിരമിക്കാനായി ഒരുങ്ങുന്ന പോലീസുകാരുടെ കൂട്ടത്തിൽ ഉണ്ട്. അച്ചടക്ക നടപടി ഭയന്നും സ്വയം വിരമിക്കാൻ തീരുമാനിച്ച പോലീസുകാരും ഉണ്ട്. 18 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നതിനാൽ സ്വയം വിരമിക്കാം എന്ന് തീരുമാനിച്ചവരും കേരള പോലീസിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post