കോട്ടയം: പുതുപ്പള്ളിയിൽ അതിവേഗം ലീഡ് ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. രണ്ടാം റൗണ്ട് വോട്ടുകൾ എണ്ണുമ്പോൾ നാലായിരം വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. 4721 വോട്ടുകൾക്ക് മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ മുന്നിട്ട് നിൽക്കുന്നു.
അയർക്കുന്നത്തെ ബൂത്തുകളിലുള്ള വോട്ടുകളാണ് എണ്ണുന്നത്. 28 ബൂത്തുകളിലെ വോട്ടുകൾ എണ്ണുമ്പോൾ തന്നെ പുതുപ്പള്ളി ചാണ്ടി ഉമ്മനൊപ്പമാണെന്ന് വ്യക്തമാകുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ അയർക്കുന്നത് 200 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിയ്ക്ക് ഉണ്ടായിരുന്നത്.
രാവിലെ 8.15 ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സ്‌ട്രോംഗ് റൂമിന്റെ താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ വോട്ടെണ്ണൽ വൈകുകയായിരുന്നു
Discussion about this post