കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം വഴിതിരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മൊയ്തീന്റെ വിശ്വസ്തനെന്ന് കരുതുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെ ഇഡി വ്യാഴാഴ്ച ചോദ്യംചെയ്തു.
കരുവന്നൂര്‍ സഹകരണബാങ്കിലെ ബിനാമി വായ്പകളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടോ എന്നറിയാനാണ് ഇവരെ ചോദ്യ ചെയ്തത്. കേസില്‍ അറസ്റ്റിലായ പി സതീഷ്‌കുമാറിന്റെ ഇടപാടുകളില്‍ പലയിടത്തും പി ആര്‍ അരവിന്ദാക്ഷന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. അതിനാലാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
മൂന്നുപതിറ്റാണ്ടോളമായി ജനപ്രതിനിധിയാണ് അരവിന്ദാക്ഷന്‍. സതീഷ്‌കുമാര്‍ കൈപ്പറ്റിയ ബിനാമി വായ്പകള്‍ ഇവരിലൂടെ രാഷ്ട്രീയ ഉന്നതരിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയലായിരുന്നു ഇഡിയുടെ ലക്ഷ്യം.
അനൂപ് ഡേവിസ് കാടയുടെ ചില ഇടപാടുകളില്‍ ഇ.ഡി. അന്വേഷണസംഘത്തിന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യംചെയ്തത്. ചോദ്യം ചെയ്യല്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു.
Discussion about this post