കുര്‍ണൂല്‍: ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു. സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ സത്യനാരായണെയാണ് ലോകായുക്ത കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് കേസ് അന്വേഷിച്ച പോലീസിന്റെ നിഗമനം.
“സത്യനാരായണ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടിയതാവാനാണ് സാധ്യത. ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഈ രീതിയില്‍ നഷ്ടപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നല്ലൊരു മനുഷ്യനും കുടുംബ സ്‌നേഹിയുമായിരുന്നു”, ഡിഎസ്പി ശ്രീനിവാസുലു പറഞ്ഞു.
സത്യനാരായണയെ അടുത്തിടെയാണ് കുര്‍ണൂല്‍ ജില്ലാ ലോകായുക്ത കോടതിയില്‍ ഗാര്‍ഡായി നിയമിച്ചത്. അദ്ദേഹം മുമ്പ് പോലീസില്‍ ഡ്രൈവറായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്.
Discussion about this post