ബീഹാർ: പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷോത്തമനായിരുന്നുവെന്ന വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് സംസാരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നളന്ദയിലെ ബാബ അഭയ്‌നാഥ് ധാം പരിസരത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു പരാമർശം.
‘ലോകത്ത് തിന്മ കൂടിവരികയാണ്, സത്യസന്ധത എന്നതിന് അവസാനമായി. വഞ്ചകരുടെയും ദുഷ്ടന്മാരുടെയും എണ്ണം വർദ്ധിച്ചത് കൊണ്ടാണ് ദൈവം മര്യാദ പുരുഷോത്തമനായ മുഹമ്മദ് സാഹിബിനെ ഭൂമിയിലേക്ക് അയക്കുന്നത്. മര്യാദ പുരുഷോത്തമൻ ശ്രീരാമന് ജാതി വ്യവസ്ഥയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് ഇല്ല എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ശബരിയുടെ കയ്യിൽ നിന്നും പഴം വാങ്ങി കഴിക്കുന്നത്. ഈ പെരുമാറ്റത്തെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും” ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം ശ്രീരാമനേയും ഭഗവാൻ ശ്രീകൃഷ്ണനേയും അപകീർത്തിപെടുത്തി സംസാരിക്കാനുള്ള ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ആനന്ദ് രംഗത്തെത്തി.
”ചന്ദ്രശേഖർ ഹിന്ദുക്കൾക്കും സനാതന ധർമ്മത്തിനെതിരെയും എന്ത് പരാമർശം നടത്തിയാലും, ഭഗവാൻ ശ്രീരാമനെയും ശ്രീകൃഷ്ണനെയും അവഹേളിച്ച് സംസാരിച്ചാലും അതെല്ലാം ആർജെഡിയുടെ മാനസികാവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നത്. ജന്മാഷ്ടമി ദിവസം ചന്ദ്രശേഖർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും” ആനന്ദ് ചൂണ്ടിക്കാട്ടി.
Discussion about this post