പലരും കുളിക്കാൻ സോപ്പോ സോപ്പുലായനിയോ ആണ് ധാരാളമായി ഉപയോഗിക്കുന്നത്. രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എങ്കിലും സോപ്പുപയോഗിക്കാതെയുള്ള കുളി നമുക്ക് അത്ര സുഖകരമായി തോന്നാറില്ല . എന്നാൽ ചർമ്മത്തിൻറെ കാന്തിക്കോ, തിളക്കത്തിനോ സോപ്പിൻറെ ഉപയോഗം അത്ര ഗുണകരമല്ല. അതുകണ്ടുതന്നെ വീട്ടിൽ പ്രകൃതിദത്ത സോപ്പ് ഉണ്ടാക്കി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. ഇതുണ്ടാക്കാനായി കഠിനാധ്വാനത്തിൻറെ ആവശ്യമില്ല. വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിദത്ത സോപ്പ് നമുക്ക് ഉണ്ടാക്കാവുന്നതാണ്.
ചെറുപയർ, ഓട്സ്
പണ്ട് മുതൽ തന്നെ ചെറുപയർ പൊടി കുളിക്കാനായി ഉപയോഗിച്ചുവരുന്നുണ്ട്. കുറച്ചുചെറുപയർ നന്നായി വറുത്തെടുക്കുക. വറുത്തതിന് ശേഷം പൊടിക്കുക. ഓട്‌സും നന്നായി വറുത്തു കോരുക.തണുത്ത ശേഷം ഇവയും പൊടിച്ച് എടുക്കണം. ഇവ ഉപയോഗിക്കുന്നതിലൂടെ ചർമ്മം മൃദുലമാകും.
റോസ് പൊടി
റോസ് പൊടിയും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. റോസാപൂക്കൾ എടുത്ത് തണലിൽ വെച്ച് ഉണക്കുക. അതിന് ശേഷം പൊടിച്ചെടുക്കുക. ഇത് ബുദ്ധിമുട്ടായി തോന്നിയാൽ ഓൺലൈനിൽ റോസാപൂവിൻറെ പ്രകൃതിദത്ത പൊടി വാങ്ങാൻ സാധിക്കും.
നെല്ലിക്കാപൊടി
നെല്ലിക്കാപൊടി ഒരു നല്ല സ്‌ക്രബായി ഉപയോഗിക്കാവുന്നതാണ്. നെല്ലിക്കാപൊടി വാങ്ങി ഉപയോഗിക്കുകയോ, വീട്ടിൽ ഉണക്കിപൊടിക്കുകയോ ചെയ്യാവുന്നതാണ്.
ഇനി ഈ പൊടികളിലേക്ക് അല്പം റോസ് വാട്ടർ ചേർക്കുക.മുഖക്കുരുവും പാടുകളും ഇല്ലാതാക്കുന്നതിന് റോസ് വാട്ടർ നല്ലതാണ്. നല്ല മണം ലഭിക്കുന്നതിനായി ജാസ്മിൻ ഓയിലും ഇതിലേക്ക് ചേർക്കുക. ജാസ്മിൻ ഓയിലും റോസ് വാട്ടറും കലർത്തിയ സ്‌ക്രബ് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച മുതൽ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. എണ്ണയില്ലാത്ത പൊടി 4 മുതൽ 5 മാസം വരെ കോടുകൂടാതെ ഇരിക്കും.
Discussion about this post