ന്യൂഡൽഹി : ഭൂമിയിലെ ഒരു ശക്തിക്കും സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ. അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും മുന്നേറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ഠാക്കൂർ.
സനാതന ധർമ്മത്തെ കുഷ്ഠരോഗം, എയ്ഡ്‌സ് എന്നിവയോടാണ് ഡിഎംകെ നേതാവ് എ രാജ താരതമ്യം ചെയ്തത്. ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ മൗനം പാലിക്കുന്നതിലൂടെ ഇതിന് പിന്തുണ നൽകുകയാണ്. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നതിലൂടെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തങ്ങളുടെ മാനസികാവസ്ഥ തുറന്നുകാണിച്ചിരിക്കുകയാണെന്നും ഠാക്കൂർ പറഞ്ഞു.
സനാതന ധർമ്മത്തെ ആക്രമിക്കാനും അതിനെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ ലോകത്തെ ആർക്കും സനാതന ധർമ്മത്തെ തകർക്കാനാവില്ല. അത് ഇല്ലാതാക്കാൻ ശ്രമിച്ചവർ സ്വയം നശിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post