കോഴിക്കോട്: നടക്കാവിൽ യുവതിയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തോളി സ്വദേശി അഫ്‌ന അബ്ദുൽ നാഫിക്കാണ് മർദ്ദനമേറ്റത്. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത് എന്ന് യുവതി പറഞ്ഞു.
നടക്കാവ് എസ്‌ഐ വിനോദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അർദ്ധാരാത്രിയോടെയായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയും കുടുംബവും. ഇതിനിടെ എതിർ ദിശയിൽ മറ്റൊരു വാഹനം എത്തി. ഇതിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് യുവതി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ഇരുചക്രവാഹനത്തിൽ വിനോദ് ഇവിടെയെത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം തന്നെയും ഭർത്താവിനെയും കുട്ടിയെയും വിനോദ് മർദ്ദിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ കാക്കൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post