ലക്‌നൗ: ഉത്തർപ്രദേശിൽ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. യുവതി നൽകിയ പരാതിയിൽ മിർസാപൂർ സ്വദേശി ദാവൂദ് ഇബ്രാഹിമിനെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദു പേരിൽ കബളിപ്പിച്ചാണ് താനുമായി അടുപ്പത്തിലായതും വിവാഹം ചെയ്തതുമെന്നാണ് യുവതി പറയുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു യുവതി ദാവൂദ് ഇബ്രാഹിമുമായി അടുപ്പത്തിലായത്. മിർസാപൂരിലെ കോദ്ര ഗ്രാമത്തിൽ കട നടത്തിവരികയായിരുന്നു ഇയാൾ. ഇവിടെ യുവതി പതിവായി എത്താറുണ്ടായിരുന്നു. യുവതി ഹിന്ദുവാണെന്ന് മനസ്സിലാക്കിയ ഇയാൾ രാഹുൽ ഗുപ്ത എന്ന പേരിൽ ആയിരുന്നു അടുപ്പം സ്ഥാപിച്ചത്. ഇത് പ്രണയ ബന്ധമായി. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇരുവരും തമ്മിൽ വിവാഹവും ചെയ്തു.
എന്നാൽ അടുത്തിടെയായി ഇയാൾ യുവതിയെ മതം മാറാൻ നിർബന്ധിക്കുകയായിരുന്നു. ഇത് യുവതി ചോദ്യം ചെയ്തു. ഇതോടെ ദാവൂദ് ഇബ്രാഹിം യഥാർത്ഥ പേര് വെളിപ്പെടുത്തുകയായിരുന്നു. ചതിക്കപ്പെട്ടതായി വ്യക്തമായതോടെ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതിന് പിന്നാലെ പോലീസിൽ പരാതിയും നൽകുകയായിരുന്നു. ദാവൂദ് ഇബ്രാഹിം ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Discussion about this post