റാബത്ത്: വടക്കെ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഉണ്ടാ. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നിരിക്കുകയാണ്. പരിക്കേറ്റ 2421 പേരിൽ 1500 ഓളം പേരുടെ നില ഗുരുതരമാണ്. ഇനിയുമേറെ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
ജീവിതവും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ നിലവിളികൾ ഇതുവരെ മൊറോക്കോയിൽ അവസാനിച്ചിട്ടില്ല. ഇത് വരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പാർപ്പിടങ്ങൾ പോലും നഷ്ടപ്പെട്ട വേദനയിലാണ് ജനങ്ങൾ. ഭൂകമ്പം ഉണ്ടായപ്പോഴുള്ള ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഭൂമി കുലുക്കത്തെ തുടർന്ന് കയ്യിൽ കിട്ടിയത് എടുത്ത് ഓടുന്നവരെയും ജീവനും കൊണ്ട് രക്ഷപ്പെടുന്നവരുടെയും കരളലിയിക്കുന്ന വീഡിയോകളാണത്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് നെഞ്ചോട് ചേർത്ത് ദുരന്തഭൂമിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഷർട്ടില്ലാതെ അർദ്ധനഗ്നനായി ഒരു ഷോർട്ട് മാത്രം ധരിച്ച യുവാവിന്റെ കയ്യിൽ പ്ലേസ്റ്റേഷനാണ് ഉള്ളത്. അത് മുറുകെ പിടിച്ചാണ് അയാൾ വീട്ടിൽ നിന്ന് മറ്റെല്ലാം ഉപേക്ഷിച്ച് ഓടിപ്പോയത്.
Discussion about this post