പതിനായിരക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. മനസിനെ ഭ്രമിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ പലപ്പോഴും മനസിലിരിപ്പ് തന്നെ വെളിച്ചെത്ത് കൊണ്ടുവരും അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. നമ്മൾ കൂടുതൽ വൈകാരികമായാണോ യുക്തിപരമായാണോ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് വിശകലനം ചെയ്യുന്നതാണ് ചിത്രം.
ആണും പെണ്ണും
ചിത്രം ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ഒരാണിന്റെയും പെണ്ണിന്റെയും മുഖമാണ് ആദ്യം കാണുന്നതെങ്കിൽ നിങ്ങൾ വികാരത്തേക്കാൾ യുക്തിയെ ആണ് ആശ്രയിക്കുന്നത്. നിങ്ങൾ ധാർമ്മിക മൂല്യങ്ങളുള്ള ഒരു വ്യക്തിയാണെന്നും സമ്മർദ്ദരഹിതമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പറയാം.
പാതി കഴിച്ച ആപ്പിൾ
പാതി കഴിച്ച ആപ്പിളാണ് ആദ്യം കാണുന്നതെങ്കിൽ അത് നിങ്ങൾ വൈകാരികമായാണ് കാര്യങ്ങളെ നോക്കി കാണുന്നതെന്ന് വ്യക്തമാക്കുന്നു. നിരാശയും അസ്ഥിരതയും പലപ്പോഴും നിങ്ങളെ വേട്ടയാടുന്നുവെന്ന് സാരം.
Discussion about this post