തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മഴ മുന്നറിയിപ്പിൽ മാറ്റം. മഴ കനക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. ശനിയാഴ്ചവരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. എന്നാൽ യെല്ലോ അലർട്ട് ഒന്നും പുറപ്പെടുവിച്ചിട്ടില്ല.
മഴയ്ക്ക് പുറമേ ഇന്ന് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കുമെല്ലാം സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിലവിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകും.
Discussion about this post