കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം പോയ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. ആരും തട്ടിക്കൊണ്ട് പോയില്ലെന്നും സ്വമേധയാ യുവാവിനൊപ്പം പോയത് ആണെന്നുമാണ് യുവതിയുടെ മൊഴി. യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
32 കാരനായ പ്രിന്റോ പ്രസാദിനൊപ്പമാണ് യുവതി പോയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കിൽ ഭർത്താവിനൊപ്പം പോകുകയായിരുന്നു യുവതി. ഇതിനിടെ കാറിൽ എത്തിയ പ്രിന്റുവിനൊപ്പം പോകുകയായിരുന്നു. തുടർന്ന് ഭർത്താവ് പരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പ്രിന്റോയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇതേ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം ആണ് യുവാവിനൊപ്പം പോയതെന്നും പോലീസിനോട് യുവതി പറഞ്ഞു. ഇക്കാര്യം പോലീസ് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
Discussion about this post