തൃശൂർ : പോലീസ് ഉദ്യോഗസ്ഥന് നേരെ കൊലക്കേസ് പ്രതിയുടെ ആക്രമണം. തൃശ്ശൂർ ചൊവ്വൂരിലാണ് സംഭവം. മുഖത്ത് വെട്ടേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വൂർ സ്വദേശിയായ ജിനോ ജോസാണ് പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കൽപ്പിച്ചത്. സിപിഒ സുനിലിനെ കൂടാതെ മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ആക്രമിച്ചിരുന്നു. കൊലക്കേസ് പ്രതി കൂടിയായ ജിനോ ജോസ് സ്ഥിരം കുറ്റവാളി ആണെന്നാണ് പറയപ്പെടുന്നത്.
ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം നടക്കുന്നത്. വീട്ടിൽ തർക്കം ഉണ്ടായതിനെ തുടർന്ന് പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു. ഇതേ തുടർന്ന് ആക്രമണകാരിയായ പ്രതി പോലീസിന് നേരെ അക്രമം അഴിച്ചുവിടുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
Discussion about this post